സ്‌കൂളിന് സമീപം സ്‌ഫോടനം; ദില്ലിയില്‍ ജാഗ്രതാ നിര്‍ദേശം; പരിശോധന തുടങ്ങി പോലീസ്
October 20, 2024 10:27 AM

ദില്ലി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നാണ് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായത്. രാവിലെ 7.50നാണ് സംഭവമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളിന് സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രഥമിക നിഗമനം. സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു.
സ്‌ഫോടനമുണ്ടായതോടെ ദില്ലിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ടീമും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here