ദില്ലി സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളെന്ന് സംശയം; ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ച് എന്‍ഐഎ
ദില്ലിയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളെന്ന് സംശയം. രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ആദ്യം പ്രചരിച്ചത് ഖാലിസ്ഥാന്‍ അനുകൂല ടെലിഗ്രാം ഗ്രൂപ്പുകളിലായിരുന്നു. . ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് ആദ്യം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് കേന്ദ്രീകരിച്ച് ഡല്‍ഹി പോലീസും എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍, സ്‌ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുവിനെ മുന്‍ റോ ഏജന്റ് വികാഷ് യാദവ് വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിലുള്ള പ്രതികാരമാണ് സ്‌ഫോടനം എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സ്‌കൂളിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here