‘ദില്ലി ചലോ’ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പിന്മാറില്ലെന്ന് കര്‍ഷകര്‍, അനുകൂല ഇടപെടലുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ഡല്‍ഹി: കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ചില്‍ കടുത്ത സംഘര്‍ഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാല്‍നടയായും സമരത്തില്‍ പങ്കെടുത്ത നൂറോളം കര്‍ഷകരെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. കര്‍ഷകര്‍ക്ക് കടന്നുപോകാനുള്ള അവകാശം ഉണ്ടെന്നും അവരെ തടയരുതെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു.

കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ്‌ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കര്‍ഷകര്‍ എത്തിയ വാഹനങ്ങളും പോലീസ്‌ പിടിച്ചെടുത്തതായാണ് വിവരം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചെങ്കോട്ട അടച്ചു. അതേസമയം ശംഭുവില്‍ ഫ്ലൈഓവറിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ കര്‍ഷകര്‍ എടുത്തെറിയുകയും കുരുക്ഷേത്രയില്‍ ബാരിക്കേഡ് പൊളിക്കുകയും ചെയ്തു. ജിന്ത് അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആറു മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കരുതിക്കൊണ്ടാണ് ഡല്‍ഹിയിലേക്ക് വന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതിഷേധത്തില്‍ നിന്നും ഒരു കാരണവശാലും പിന്മാറില്ല. 2020ല്‍ 13 മാസത്തോളം ഡല്‍ഹി അതിർത്തിയില്‍ ക്യാമ്പ് ചെയ്താണ് സമരം ചെയ്തത്. ആ സമരത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും കർഷകർ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top