ശ്വസിക്കാന്‍ വായുവുമില്ല; കുടിക്കാന്‍ വെള്ളവുമില്ല; ഡല്‍ഹിക്കാര്‍ നരകയാതനയില്‍
ഡല്‍ഹിയില്‍ ശ്വസിക്കാന്‍ കഴിയാത്ത വായുവെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും മോശം വായുവും ഡല്‍ഹിയിലേതാണ്. ലോകത്തെ വായു ഗുണനിലവാര സൂചിക (AQI)യിൽ 382-ാം സ്ഥാനത്താണ് ഡൽഹി.
മലിനീകരണ തോത് കുതിച്ചുയരുമ്പോള്‍ പകച്ചുനില്‍ക്കുന്ന ജനതയായി ഡല്‍ഹിക്കാര്‍ മാറുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ദ്വാരകയില്‍ നിന്നും ശേഖരിച്ച കറുത്ത നിറത്തിലുള്ള കുടിവെള്ളം ഡല്‍ഹി എഎപി എംപി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അതിഷിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇതാണോ ഡല്‍ഹിക്കാര്‍ കുടിക്കേണ്ടതെന്ന ചോദ്യമാണ് സ്വാതി ചോദിച്ചത്. വെള്ളവും വായുവും ഒരുപോലെ മലിനമായ അവസ്ഥയാണ് ഡല്‍ഹി നേരിടുന്നത്.
വ്യാവസായിക മലിനീകരണം, വാഹനങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്ന പുക, നിർമാണ മേഖലയിൽനിന്ന് പുറപ്പെടുന്ന പൊടി എന്നിവയെല്ലാം ഡൽഹിയിലെ വായുമലിനീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നു. ഇതെല്ലാം ഡല്‍ഹി അന്തരീക്ഷം ദുഷിപ്പിക്കുന്നു. ശൈത്യകാലം അടുക്കുന്നതിനാല്‍ താപനില താഴുകയാണ്. കാറ്റിന് ഗതിമാറ്റവുമുണ്ട്. ഇതെല്ലാം ദോഷകരമായാണ് നിലവിലെ അന്തരീക്ഷത്തെ ബാധിക്കുന്നത്.
സൂചികയിൽ 400ന് മുകളിലെന്ന് അടയാളപ്പെടുത്തുന്ന വായു നിലവാരമുള്ള പ്രദേശങ്ങളെ ‘കടുത്ത പ്രശ്ന’ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. രാജ്യതലസ്ഥാനം അധികം വൈകാതെ ഈ നിലവാരത്തിലെത്തിയേക്കും. എന്താണ് പ്രതിവിധി എന്ന ചോദ്യത്തിന് തല്ക്കാലം ഉത്തരമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here