ജാമ്യം നീട്ടാന്‍ അവസാന ശ്രമവുമായി കേജ്‍രിവാൾ; വിചാരണക്കോടതിയെ സമീപിച്ചു; നീക്കം ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ

ഡൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെ വിചാരണക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും.

ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള കേജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ ഇന്നലെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സ്ഥിരം ജാമ്യമാണ് ആവശ്യമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിട്ടുള്ളത്.

ജാമ്യ കാലാവധി അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ഉള്ളത്. ജൂൺ ഒന്നിനാണ് സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം അവസാനിക്കുന്നത്. വിചാരണക്കോടതിയും ജാമ്യം നീട്ടിയില്ലെങ്കിൽ ജൂൺ രണ്ടിന് കേജ്‌രിവാൾ തിഹാർ ജയിലിൽ ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിനായി അവസാന ശ്രമമാണ് ഡല്‍ഹി മുഖ്യമന്ത്രി നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top