ഡല്‍ഹിയിലും മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര്; അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ലഫ്.ഗവര്‍ണര്‍ ബലമായി ഇറക്കിവിട്ടെന്ന് എഎപി

ഡല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ലഫ്.ഗവര്‍ണറും തമ്മില്‍ അസാധാരണ പോര്. മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് എഎപി ആരോപിച്ചു. സിവില്‍ ലൈനിലെ ‘6 ഫ്‌ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവില്‍ നിന്ന് അിതിഷിയുടെ സാധനങ്ങള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. അനുമതി വാങ്ങാതെയാണ് ലഫ്. ഗവര്‍ണര്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് ആരോപണം.

അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വസതിയിലേക്ക് രണ്ട് ദിവസം മുമ്പാണ് അതിഷി സാധനങ്ങള്‍ മാറ്റിയത്. എന്നാല്‍ ഇവിടെ താമസം തുടങ്ങിയിരുന്നില്ല. ഒരു മുന്നറിയിപ്പും നല്‍കാതെ ലഫ്.ഗവര്‍ണര്‍ സാധനങ്ങള്‍ മാറ്റുകയായിരുന്നു. ഇതിലാണ് എഎപി എതിര്‍പ്പ് ഉന്നയിക്കുന്നത്. ഗവര്‍ണര്‍ മാറ്റിയ സാധനങ്ങള്‍ ഇന്നാണ് മുഖ്യമന്ത്രിക്ക് തിരികെ ലഭിച്ചത്. ബിജെപി നേതാവിന് ഈ വസതി നല്‍കാനായാണ് ഒരു മുഖ്യമന്ത്രിയെ തന്നെ ഇത്തരത്തില്‍ അപമാനിച്ച് ഇറക്കിവിട്ടതെന്നാണ് എഎപി ആരോപിക്കുന്നത്. ഇതിന് ജനം മറുപടി നല്‍കുമെന്നും എഎപി പ്രതികരിച്ചു.

6 ഫ്‌ലാഗ് സ്റ്റാഫ് റോഡ് ബംഗ്ലാവ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയല്ലെന്നും അതിഷിക്ക് ഇതുവരെ ഇത് അനുവദിച്ചിട്ടില്ലെന്നും ലഫ്.ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കി. അനുവാദമില്ലാതെയാണ് മുഖ്യമന്ത്രി സാധനങ്ങള്‍ ഇവിടേക്ക് മാറ്റിയത്. താക്കോല്‍ നല്‍കാത്തതിനാലാണ് ബലം പ്രയോഗിച്ച് നീക്കം ചെയ്തെന്നും ലഫ്.ഗവര്‍ണറുടെ ഓഫീസ് വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top