‘ഡല്‍ഹി ഇത് കുടിക്കുമോ; എങ്കില്‍ ടാങ്കറില്‍ കൊണ്ടുവരാം’ മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നില്‍ കറുത്ത വെള്ളം ഒഴിച്ച് സ്വാതിയുടെ പ്രതിഷേധം

എഎപി എംപി സ്വാതി മലിവാലിന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ കണ്ടത്. കുടിവെള്ളമായി ലഭിക്കുന്നത് മലിനജലമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വാതിയുടെ പ്രതിഷേധം.
ദ്വാരകയിലെ സാഗർപൂരില്‍ കുടിക്കാന്‍ വിതരണം ചെയ്തത് ഈ ജലമാണ്. അവിടെ സ്ഥിതി വളരെ മോശമാണെന്നും സ്വാതി മലിവാൾ പറഞ്ഞു.
ദ്വാരകയില്‍ നിന്നും ശേഖരിച്ച കറുത്ത നിറത്തിലുള്ള കുടിവെള്ളമാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒഴിച്ചത്. പതിനഞ്ച് ദിവസത്തിനകം ഡൽഹിയിലെ ജലവിതരണ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒരു ടാങ്കർ നിറയെ വെള്ളം കൊണ്ടുവരുമെന്നും സ്വാതി മുന്നറിയിപ്പ് നൽകി
അടുത്ത വര്‍ഷം എല്ലാം ശരിയാകുമെന്ന് 2015 മുതൽ കേൾക്കുന്നുണ്ടെന്ന് പറഞ്ഞശേഷമാണ് ‘അവർക്ക് നാണമില്ല. ഡൽഹി ഇത് കുടിക്കുമോ?’ എന്ന് സ്വാതി ചോദിച്ചത്. ദീപാവലി ദിവസമായിട്ടും ഇതാണ് ഡല്‍ഹിയിലെ അവസ്ഥ. സ്വാതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here