മകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലെന്ന് പറഞ്ഞ് വീഡിയോ കോള്‍; യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷം
ഡല്‍ഹിയില്‍ സിബിഐ ഓഫീസര്‍മാരെന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്നും അഞ്ച് ലക്ഷം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അഞ്ച് മൊബൈൽ ഫോണുകളും രണ്ട് ഡെബിറ്റ് കാർഡുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെ 2.11 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചു. സതീഷ് കുമാർ യാദവ്, സുനിൽ കുമാർ, ശിവം എന്നീ പ്രതികളാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
മകന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായിട്ടുണ്ട് എന്ന് പറഞ്ഞ് വീഡിയോ കോള്‍ ചെയ്താണ് യുവതിയില്‍ നിന്നും ഇവര്‍ പണം തട്ടിയത്. സിബിഐ ഇൻസ്‌പെക്ടർ എന്ന് പറഞ്ഞാണ് ഫോണ്‍ ചെയ്തത്. അഞ്ച് ലക്ഷം രൂപയാണ് കേസില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ യുവതി ഭർത്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക ട്രാൻസ്ഫർ ചെയ്തു. എന്നാല്‍ മകന്‍ സുരക്ഷിതനാണെന്ന് ഇവര്‍ക്ക് പിന്നീട് മനസിലായി.
ഇതോടെയാണ് ഡല്‍ഹി പോലീസിനെ സമീപിച്ചത്. പണം ഒരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്നീട് ബിക്കാനീർ, ജയ്പൂർ എന്നിവിടങ്ങളിലെ അഞ്ച് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here