കേജ്‌രിവാള്‍ ജയിലില്‍ തന്നെ; ജാമ്യത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ; വിചാരണക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ശരിയല്ല

മദ്യനയ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജയില്‍ മോചനം വൈകും. വിചാരണക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തു. ഡല്‍ഹി റൗസ് അവന്യൂ കോടതി നല്‍കിയ ജാമ്യത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

നേരത്തെ ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. വിധി വിശദമായി പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ജൂണ്‍ 21ന് ഹര്‍ജി മാറ്റിവച്ചത്. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ അധ്യക്ഷനായ ബെഞ്ച് ജാമ്യത്തിന് സ്‌റ്റേ നല്‍കി. ഹൈക്കോടതി വിധി ഇഡിക്ക് ആശ്വാസം നല്‍കുന്നതാണ്. വിചാരണ കോടതിയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ സമയം ലഭിച്ചില്ലെന്ന ഇഡിയുടെ വാദത്തിനും ഹൈക്കോടതി അംഗീകാരം നല്‍കി.

ജാമ്യത്തിനെതിരായ താല്‍ക്കാലിക സ്റ്റേയ്‌ക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതു വരെ ജയിലില്‍ തുടരനാണ് കേജ്‌രിവാളിനോട് നിര്‍ദ്ദേശിച്ചത്. ജാമ്യത്തിന് സ്‌റ്റേ അനുവദിച്ച സാഹചര്യത്തില്‍ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top