ഉത്തര്‍പ്രദേശില്‍ ട്രെയിനിന് തീപിടിച്ചു; എട്ട് പേര്‍ക്ക് പരുക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിന് തീപിടിച്ച് എട്ട് പേര്‍ക്ക് പരുക്ക്. ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

സരായ് ഭോപത് റെയില്‍വെ സ്റ്റേഷന്‍ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്. ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിലാണ് ആദ്യം തീപിടിക്കുന്നത്. പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു. എസ് വണ്‍ കോച്ചില്‍ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ വന്‍ അപകടം ഒഴിവായി.

ഛഠ് ഉത്സവവുമായി ബന്ധപ്പെട്ട് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും പെട്ടെന്ന് കോച്ചിലാകെ പുക പടർന്നെന്നുമാണ് യാത്രക്കാര്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top