ഡല്‍ഹിയില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നാശനഷ്ടം ഇല്ലാത്തത് ആശ്വാസം

ഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ 5:36നാണ് ഭൂചലനം ഉണ്ടായത്. 4.0 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിൽ അനുഭപ്പെട്ടു.

ഡല്‍ഹിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ബിഹാറിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top