അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും തോറ്റു; അതിഷിയും പിന്നില്‍

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തില്‍ തോറ്റ് എഎപിയിലെ പ്രമുഖ നേതാക്കള്‍. ന്യൂ ദില്ലി മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തോറ്റു. എഎപിക്ക് വലിയ തിരിച്ചടിയ്‌ക്കൊപ്പം പ്രധാന നേതാവിന്റെ തോല്‍വി സംഘടനയെ തന്നെ ഉലക്കുന്നതാണ്. ബിജെപി സ്ഥാനാര്‍ത്ഥി
പര്‍വേഷ് വര്‍മ്മയാണ് കേജ്‌രിവാളിനെ പരാജയപ്പെടുത്തിയത്.

മുന്‍ ഉപമുഖ്യമന്ത്രിയും എഎപിയിലെ മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയും തോറ്റു. ജംഗ്പുര മണ്ഡലത്തിലാണ് മനീഷ് സിസോദിയ പരാജയപ്പെട്ടത്. നേരത്തെ മത്സരിച്ചിരുന്ന പട്പര്‍ഗഞ്ചില്‍ നിന്നും മാറി മത്സരിച്ചിട്ടും സിസോദിയക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയടൊണ് പരാജയം. മുഖ്യമന്ത്രി അതിഷിയും കല്‍ക്കാജിയില്‍ പിന്നിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top