ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; രാജ്യതലസ്ഥാനം കണ്ടത് സമാനതകളില്ലാത്ത പ്രചരണക്കാലം

ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലമാണ് രാജ്യതലസ്ഥാനം ഇന്നലെ വരെ സാക്ഷ്യം വഹിച്ചത്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ കത്തിക്കയറി. മൂന്നാംവട്ടവും ഭരണം ഉറപ്പിക്കാന്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയും പിടിച്ചെടുക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും ശക്തമായ പ്രചരണമാണ് നടത്തിയത്. എന്നോ നഷ്ടമായ പ്രതാപം അല്പമെങ്കിലും തിരികെ പിടിക്കാനായി കോണ്‍ഗ്രസും കളത്തിലുണ്ട്.

വാഗ്ദാന പെരുമഴകളാണ് മൂന്ന് പാര്‍ട്ടികളും ജനത്തിന് മുന്നിലേക്ക് വച്ചിരിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രഖ്യാപനങ്ങളില്‍ ഏറെയും. എന്നാല്‍ ആദായ നികുതി പരിധി 12 ലക്ഷമായി ബജറ്റില്‍ ഉയര്‍ത്തിയുള്ള ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒന്ന് ഉലഞ്ഞിട്ടുണ്ട്. യമുനാ നദി വലിയ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമായി.

അതീവ സുരക്ഷയിലാണ് നാളെ തിരഞ്ഞെടുപ്പ് വനടക്കുക. 150 കമ്പനി അര്‍ധസേനകളെയും 30,000 പോലീസിനെയുമാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു.ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top