ബിജെപി പ്രതീക്ഷിച്ചതു പോലെ ഏകപക്ഷീയമല്ല ഡൽഹി തിരഞ്ഞെടുപ്പ്; എഎപി ലീഡ് നില ഉയര്‍ത്തുന്നു

പോസ്റ്റല്‍ ബാലറ്റിലെ മികവ് വോട്ടങ് മെഷീനില്‍ നിലനിര്‍ത്താന്‍ കഴിയാതെ ബിജെപി. വോട്ടിങ് മെഷീന്‍ എണ്ണി തുടങ്ങിയപ്പോള്‍ എഎപി നില മെച്ചപ്പെടുത്തുകയാണ്. ഒരു ഘട്ടത്തില്‍ 50 സീറ്റുവരെ ഉയര്‍ന്ന ബിജെപി ലീഡ് നില കുറഞ്ഞിട്ടുണ്ട്. അവസാന ഫല സൂചനകളില്‍ എഎപി 34, ബിജെപി 35, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ലീഡ് നില.

ഡൽഹി ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 36 കടന്ന് ബിജെപിയുടെ ലീഡ് നില കുതിക്കും എന്ന കരുതിയ ഇടത്തു നിന്നാണ് എഎപി മുന്നേറുന്നത്.അരവിന്ദ് കേജരിവാള്‍, മുഖ്യമന്ത്രി അതിഷി എന്നിവര്‍ ഇപ്പോഴും പിന്നിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top