ഡല്‍ഹിയില്‍ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം; കേജ്‌രിവാള്‍ അടക്കം പിന്നില്‍
February 8, 2025 8:24 AM
![](https://www.madhyamasyndicate.com/wp-content/uploads/2025/01/bjp.jpg)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ബിജെപി മുന്നിലെത്തി. ആദ്യ 20 മിനിറ്റില്‍ തന്നെ ബിജെപി 15 സീറ്റുകളില്‍ ലീഡ് നേടി. അരവിന്ദ് കേജരിവാള്‍, മനീഷ് സിസോസിദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ പിന്നിലാണ്. കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് അനുകൂലമായാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here