ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പതിവുപോലെ ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണാനുളളത്. പോസ്റ്റല്‍ വോട്ടുകള്‍ കൂടുതലായതിനാല്‍ പൂര്‍ണ്ണമായും എണ്ണി തീരാന്‍ കാത്ത് നില്‍ക്കാതെ വോട്ടിങ് മെശീനിലെ വോട്ടുകളും എണ്ണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 8.15 ഓടെ തന്നെ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. 8.20 ഓടെ തന്നെ തിഞ്ഞെടുപ്പ് ട്രന്‍ഡ് വ്യക്തമാകും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
ജനപ്രീയ വാഗ്ദാനങ്ങളില്‍ ഊന്നിയുളള പ്രചരണ കോലാഹലമാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. എഎപിയും, ബിജെപിയും, കോണ്‍ഗ്രസും വാഗദാന പെരുമഴ തന്നെ നടത്തിയിട്ടുണ്ട്. ഇതില്‍ ആരെയാണ് ജനം വിശ്വസിച്ചത് എന്നാണ് ഇനി അറിയേണ്ടത്.
ട്രിപ്പിള്‍ ഉറപ്പിച്ചുള്ള പ്രതികരണങ്ങളാണ് എഎപി നടത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ഇതില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും നിര്‍ണായകമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here