കേജ്‌രിവാളും മുന്‍മുഖ്യമന്ത്രിമാരുടെ മക്കളും പോരിനിറങ്ങിയ ന്യൂഡല്‍ഹി; ജയന്റ് കില്ലറായി പര്‍വേഷ് സാഹിബ്

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തി ജെയിന്റ് കില്ലറായി മാറിയിരിക്കുകയാണ് പര്‍വേഷ് സാഹിബ്. ഈ വിജയം പര്‍വേഷ് സാഹിബിനെ മുഖ്യമന്ത്രി കസേരയില്‍ വരെ എത്തിക്കാന്‍ സാധ്യതയുണ്ട്. ട്രിപ്പിള്‍ സ്വപ്‌നം കണ്ടെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ അടിവേര് അറക്കുന്നതാണ് ഇവിടത്തെ പരാജയം.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിരുന്നു ന്യൂഡല്‍ഹി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രണ്ട് മുന്‍മുഖ്യമന്ത്രിമാരും പോരിനിറങ്ങിയ മണ്ഡലം. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകന്‍ പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മ ബിജെപിക്കായി കളത്തില്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത് മുന്‍ മുഖ്യമന്ത്രി ഷീ ദിക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതും. ജനവിധി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മക്കൊപ്പമായിരുന്നു.

ജാട്ട് വിഭാഗത്തില്‍ നിന്നുളള നേതാവാണ് പര്‍വേഷ് സാഹിബ്. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബം. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ വിജയം മാത്രം കൈവരിച്ചിട്ടുള്ള നേതാവ്. 2013ല്‍ ഡല്‍ഹി നിയമസഭയിലേക്കായിരുന്നു ആദ്യമത്സരം. മെഹ്റോളി മണ്ഡലത്തില്‍ നിന്നും വമ്പന്‍ വിജയം. 214ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ന്ിന്നും പാര്‍ലമെന്റിലേക്ക് വിജയം. 2019-ല്‍ വിജയം ആവര്‍ത്തിച്ചു. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായി 578,486 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ആ വിജയം. 2024ല്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാതെ ബിജെപി നിയമസഭയിലേക്ക് കാത്തുവച്ച് വജ്രായുധമായിരുന്നു പര്‍വേഷ് സാഹിബ്.

2013ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ഷീല ദീക്ഷിത്തിനെ ന്യൂഡല്‍ഹിയില്‍ പരാജയപ്പെട്ടുത്തിയാണ് അരവിന്ദ് കേജ്‌രിവാള്‍ രാഷ്ട്രീയത്തില്‍ അദ്ഭുതമായത്. അവിടെ നിന്ന് തന്നെ തിരിച്ചടി നേരിട്ടതോടെ വലിയ പ്രതിസന്ധിയിലാണ് പാര്‍ട്ടും കേജ്‌രിവാളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top