വോട്ടെണ്ണല്‍ അല്പസമയത്തിനകം; രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്നതില്‍ ആകാംക്ഷ; പ്രതീക്ഷയില്‍ എഎപിയും ബിജെപിയും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും. പതിവുപോലെ ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. പിന്നാലെ വോട്ടങ് മെഷീനിലേക്ക് കടക്കം. ആദ്യ മണിക്കൂറില്‍ തന്നെ തിഞ്ഞെടുപ്പ് ട്രന്‍ഡ് വ്യക്തമാകും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

ജനപ്രീയ വാഗ്ദാനങ്ങളില്‍ ഊന്നിയുളള പ്രചരണ കോലാഹലമാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. എഎപിയും, ബിജെപിയും, കോണ്‍ഗ്രസും വാഗദാന പെരുമഴ തന്നെ നടത്തിയിട്ടുണ്ട്. ഇതില്‍ ആരെയാണ് ജനം വിശ്വസിച്ചത് എന്നാണ് ഇനി അറിയേണ്ടത്.

ട്രിപ്പിള്‍ ഉറപ്പിച്ചുള്ള പ്രതികരണങ്ങളാണ് എഎപി നടത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ഇതില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും നിര്‍ണായകമാണ്.

തിരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ നാടകങ്ങള്‍ ഡല്‍ഹിയില്‍ നടക്കുകയാണ്. എഎപി സ്ഥാനാര്‍ത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. മന്ത്രി സ്ഥാനവും 15 കോടി രൂപയുമാണ് ബിജെപി വാഗ്ദാനം എന്നും എഎപി ആരോപിച്ചു. ഇതിനെതിരെ ബിജെപി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പിന്നാലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണം ഏറ്രെടുത്ത് ഡല്‍ഹി പോലീസിലെ അഴിമതി വിരുദ്ധ വിഭാഗം കേജ്‌രിവാളിന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയത് എഎപി തടഞ്ഞിരുന്നു. പിന്നാലെ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്ന് നോട്ടീസ് നല്‍കി സംഘം മടങ്ങി.

ആര് ജയിച്ചാലും നിയമപോരാട്ടം അടക്കം നടക്കും എന്ന സൂചനകള്‍ തന്നെയാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top