മുസ്ലീം ഭൂരിപക്ഷമുള്ള മുസ്തഫബാദ് ശിവപുരിയാക്കുമെന്ന് പ്രഖ്യാപനം; ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങളിലേക്ക് ഇടിച്ചുകയറി ബിജെപി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/bjp.jpg)
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫബാദിലായിരുന്നു. വോട്ടർമാരില്‍ 40 ശതമാനവും മുസ്ലീങ്ങളുള്ള മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത് 17,578 വോട്ടിന്റെ മിന്നും ഭൂരിപക്ഷമാണ്. എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു ഈ ഫലം.
2020ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 53 പേരുടെ മരണമാണ് മുസ്തഫബാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ സിംഗ് ബിഷ്ട് 85,215 വോട്ട് നേടിയത്. ആം ആദ്മിക്ക് പുറമെ ഓള്‍ ഇന്‍ഡ്യ മുസ്ലീം മജിലിസ് പാര്‍ട്ടിയും കോണ്‍ഗ്രസും ഇവിടെ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതോടെ മുസ്ലീം വോട്ടുകള്‍ ചിന്നിച്ചിതറി.
മുസ്തഫബാദില്‍ മുസ്ലീം മജിലിസ് പാര്‍ട്ടി മത്സരിച്ചതാണ് ആപ്പ് സ്ഥാനാര്‍ത്ഥി അദില്‍ അഹമ്മദ്ഖാന്റെ പരാജയത്തിന് കാരണമായത്. അദില്‍ ഖാന്‍ 67,637 വോട്ട് നേടിയപ്പോള്‍ മുസ്ലീം മജിലിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് താഹിര്‍ ഹുസൈന്‍ 33,474 വോട്ടും, കോണ്‍ഗ്രസിൻ്റെ അലി മഹന്‍ന്തി 11,763 വോട്ടും പെട്ടിയിലാക്കി. ഇതുതന്നെയാണ് ബിജെപി വിജയത്തിന് സഹായകമായത്.
അഞ്ച് വര്‍ഷം മുമ്പ് നടന്ന വര്‍ഗീയ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തിലും ബിജെപിക്കായിരുന്നു വിജയം. മിന്നും വിജയത്തിന് പിന്നാലെ മുസ്തഫബാദിന്റെ പേര് ശിവപുരി എന്നാക്കുമെന്ന് മോഹന്‍ സിംഗ് ബിഷ്ട് മാധ്യമങ്ങളോട് പറഞ്ഞു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here