‘മിനിമം താങ്ങുവില പാലിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കടക്കെണിയില്‍ വീഴില്ലായിരുന്നു; ഇത് മോദിസര്‍ക്കാരിനെ തുറന്നുകാട്ടാനുള്ള വേദി’: കര്‍ഷക നേതാക്കള്‍

ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പു പാലിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കടക്കെണിയില്‍ വീഴില്ലായിരുന്നു എന്ന് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍. മോദി സര്‍ക്കാര്‍ ഇതുവരെ ഒരു ചര്‍ച്ചയ്ക്ക് പോലും തയാറായിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയെന്നും കര്‍ഷക സംഘടനകള്‍ ചോദിക്കുന്നു. ഭൂമിക്കും വിളകള്‍ക്കും പിന്നാലെയാണ് കര്‍ഷകര്‍. എന്നാല്‍ ഭരണകൂടം ഇത് പരിഗണിക്കുന്നില്ല. രാജ്യത്തെയും കേന്ദ്രസര്‍ക്കാരിനെയും നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. ഇവരാണ് തങ്ങളുടെ കൃഷിയെയും കൃഷിഭൂമിയെയും ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിമകളാകുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ തുറന്നുകാട്ടാനുള്ള വേദിയാണിത്‌. കര്‍ഷക നിയമം പിന്‍വലിച്ചിട്ട്‌ രണ്ട് വര്‍ഷം ആയെങ്കിലും അതിനൊപ്പം നല്‍കിയ മറ്റ് ഉറപ്പുകള്‍ പാലിച്ചിട്ടില്ല. മാസങ്ങളായി സമരം ചെയ്തിട്ടും കര്‍ഷകരോട് ഒന്ന് സംസാരിക്കാന്‍ പോലും ഭരണകൂടം തയാറല്ല.

സമരത്തിനെത്തിയ ഭൂരിഭാഗം പേരും സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവരായിരുന്നു. എന്നാല്‍ കടക്കെണിയില്‍പ്പെട്ടതോടെ മറ്റുള്ളവരുടെ പാടങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. മിനിമം താങ്ങുവില എന്ന ഉറപ്പ് പാലിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു എന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top