നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി; സുരക്ഷ വര്‍ധിപ്പിക്കണം എന്ന് ആവശ്യം

ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നഴ്സുമാര്‍ സമരത്തില്‍. ഡല്‍ഹിയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ ജിടിബിയില്‍ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്ന ഒരു രോഗിയെ പുറത്തുനിന്ന് എത്തിയ ആള്‍ ഇന്നലെ വെടിവച്ച് കൊന്നിരുന്നു. കൊലപാതകം നടത്തിയ ആള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് നഴ്സുമാരുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. നിരവധി മലയാളി നഴ്സുമാര്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം എന്നാവശ്യമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും എന്നുള്ള വിവരമാണ് പുറത്തുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top