നായനിരോധനത്തിന്‍റെ യുക്തി എന്തെന്ന് ഡല്‍ഹി ഹൈക്കോടതി; കാരണം വ്യക്തമാക്കാന്‍ കേന്ദ്രത്തിന് നോട്ടീസ്; വിലക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റുള്ള നായ്ക്കള്‍ക്ക്

ഡല്‍ഹി: അപകടകാരികളായ വിദേശയിനം നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. നിരോധിച്ചതിന്റെ യുക്തി എന്തെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇരുപതിൽപ്പരം ഇനത്തിൽപെട്ട നായ്ക്കളെ നിരോധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. നിരോധനത്തിൻ്റെ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റോട്ട്‌വീലര്‍, പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, വുൾഫ് ഡോഗ്സ്, മാസ്റ്റിഫ്, അമേരിക്കൻ സ്റ്റാഫേർഡ്ഷെർ ടെറിയർ, ഫില ബ്രസിലെറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർബുൾ, കങ്കൽ,സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സർപ്ലാനിനെക്, ജാപ്പനീസ് ടോസോ, അകിറ്റ, ടെറിയേഴ്സ്, റോഡീഷ്യൻ റിഡ്ജ്ബാക്ക്, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, കെയ്ൻ കോർസൊ, ബാൻഡോഗ് എന്നീ നായ ഇനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റുള്ള നായ്ക്കൾക്കാണ്.

മനുഷ്യജീവന് അപകടകാരികളായ ചിലയിനം നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ചിലർ ഹർജികൾ സമർപ്പിച്ചിരുന്നു. ചില ഇനത്തില്‍പ്പെട്ട നായ്ക്കൾ അപകടകാരികളാണെന്നും അവയെ നിരോധിക്കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.

നിരോധിക്കപ്പെട്ട ഇനത്തിലുള്ള നായ്ക്കളെ വളർത്താൻ ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ നിലവിലുള്ള നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം പോലുള്ള നടപടികൾ ആലോചിക്കാനും അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top