മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി; സിഎംആര്‍എല്ലിന്‍റെത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതി എന്ന് കേന്ദ്രം
സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്ന് കേന്ദ്ര സർക്കാർ. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചിട്ടുണ്ട്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണ്. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. അതുകൊണ്ട് തന്നെ ഇടപാട് പൊതുതാൽപര്യ പരിധിയിൽ വരും. കേസില്‍ തുടർ നടപടികൾ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്ക് നീക്കം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്ക് കോടികള്‍ ചിലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കി. ഡല്‍ഹി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here