ഐഎഎസ് അക്കാദമിയിലെ ദുരന്തത്തില്‍ മരിച്ചവരില്‍ എറണാകുളം സ്വദേശിയും; നവീന്‍ ഡാല്‍വിന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി

ഡല്‍ഹി റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ചത്.
ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. നവീനെ കൂടാതെ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികളും മരിച്ചു. ശനിയാഴ്ച രാത്രിയിലെ കനത്ത മഴയില്‍ കോച്ചിങ് സെന്ററിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു. മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളാണ് മരിച്ചത്.
ദുരന്ത നിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഇവിടെ് പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ എംപി സ്വാതി മലിവാളിനു നേരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കോച്ചിങ് സെന്ററില്‍ നടന്നത് അപകടമാണോ എന്ന് ആവര്‍ത്തിച്ചു ചോദിച്ച വിദ്യാര്‍ഥികളോട് അത് കൊലപാതമാണെന്ന് സ്വാതി പറഞ്ഞു. അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here