ശുദ്ധവായു കിട്ടാനില്ല; രാജ്യത്ത് മലിനീകരണ തോത് കൂടുന്നു; എറ്റവും കൂടുതൽ മലിനീകരണമുള്ള രാജ്യ തലസ്ഥാനമായി ഡൽഹി

ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരത്തിൽ വായു മലിനീകരണ തോത് കൂടുന്നു. ഇന്ന് ന്യൂ ഡൽഹിയിൽ വായു മലിനീകരണ തോത് ( എയർ ക്വാളിറ്റി ഇൻഡക്സ് ) 302ആണ്. ഇന്നലെ ഇത് 248 ആയിരുന്നു. മലിനീകരണ തോത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 11 ഇന കർമ്മ പപദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളടക്കം നിയന്ത്രിക്കും.

സ്വകാര്യ ഗതാഗതത്തെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് അധിക പാർക്കിംഗ് ഫീസ് ഏർപ്പെടുത്താനും സിഎൻജി വാഹനങ്ങൾ, ഇലക്ട്രിക് ബസ്, മെട്രോ സർവീസുകൾ എന്നിവയെ പോത്സാഹിപ്പിക്കാനും കേന്ദ്ര എയർ ക്വാളിറ്റി പാനൽ ഡൽഹി സർക്കാറിന് ഇന്ന് നിർദേശം നൽകി. ശൈത്യകാലത്തെ വായു മലിനീകരണത്തെ ചെറുക്കുന്നതിനായി ഡൽഹിയിൽ നടപ്പിലാക്കുന്ന ‘ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ’ (ജിആർഎപി) എന്നറിയപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ‘സ്റ്റേജ് II’ ന്റെ ഭാഗമായാണ് നിർദേശം.

സ്വിസ് എയർക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇന്ത്യയുടെ മലിനീകരണ തോതിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു. ന്യൂഡൽഹിയായിരുന്നു 2021 ലെ പട്ടികയിൽ ഏറ്റവും കൂടുതൽ മലിനീകരണ തോതുള്ള നഗരം. എന്നാൽ 2022 ലെ റിപ്പോർട്ടിൽ ഗ്രേറ്റർ ഡൽഹി, ന്യൂഡൽഹി എന്നിങ്ങനെ തരംതിരിച്ചാണ് പട്ടികയിൽ ഉൾപ്പെട്ടത്. രണ്ടും ഏറ്റവും കൂടുതൽ മലിനീകരണമുള്ള നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂഡൽഹി ഏറ്റവും മലിനമായ രണ്ടാമത്തെ രാജ്യതലസ്ഥാനമായി. ഒന്നാമത്തെ തലസ്ഥാനം ചാഡ് തലസ്ഥാനമായ എൻജമേനയാണ്. എന്നാൽ രണ്ട് തലസ്ഥാനങ്ങളിലേയും പിഎം 2.5 അളവിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. എന്നാൽ ന്യൂഡൽഹിയിലെ ജനസംഖ്യ 40 ലക്ഷത്തിന് മുകളിലാണെങ്കിൽ എൻജമേനയിൽ പത്ത് ലക്ഷത്തിൽ താഴെ ആളുകൾ മാത്രമേയുള്ളൂ.

131 രാജ്യങ്ങളിലെ ഡാറ്റകൾ പരിശോധിച്ചതിൽ ചാഡ്, ഇറാഖ്,പാകിസ്താൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈത്ത് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യങ്ങൾ. ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിലാണ്. ഡൽഹി-4, കൊൽക്കത്ത-99, മുംബൈ-137, ഹൈദരാബാദ്-199, ബെംഗളൂരു-440, ചെന്നൈ-682 എന്നിങ്ങനെയാണ് പട്ടികയിൽ ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top