കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; കുടുങ്ങിയത് ഓണത്തിന് വീട്ടില്‍ എത്തേണ്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. കാരണം എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.
ഓണത്തിന് നാട്ടിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. യാത്രക്കാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല.
ഇന്ന് രാവിലെ ആറുമണിക്ക് പുറപ്പെടും എന്നാണ് അറിയിച്ചതെങ്കിലും വിമാനം പുറപ്പെട്ടിട്ടില്ല. അധികൃതര്‍ കൃത്യമായ ഒരു മറുപടി നല്‍കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കാത്തിരിപ്പ് പത്ത് മണിക്കൂറിലേറെയായിട്ടും എയര്‍ ഇന്ത്യ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here