കേജ്‌രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ഡല്‍ഹി മുഖ്യമന്ത്രിക്ക് നിര്‍ണായകം

ഡല്‍ഹി മദ്യനയ അഴിമതികേസിലെ സിബിഐ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സിബിഐ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയും.

രണ്ട് ഹര്‍ജികളിലും സിബിഐയോട് കോടതി വിശദീകരണം തേടും. മറുപടി കൂടി ലഭിച്ച ശേഷമാകും വാദം കേള്‍ക്കുക. ജൂണ്‍ 26നാണ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റില്‍ ജൂണ്‍ 12ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിബിഐ അറസ്റ്റ്. ഇത് ചോദ്യം ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2ന് അദ്ദേഹം ജയിലിലേക്ക് മടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top