സുഹൃത്തുമായി സംസാരിച്ചുനിൽക്കെ എസി തലയിൽ വീണ് 18കാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് എസി തലയിൽ വീണ് 18 കാരന് ദാരുണാന്ത്യം. ഡൽഹിയിലെ ദോരിവാല ഏരിയയിലായിരുന്നു അപകടം നടന്നത്. ജിതേഷ് എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് പ്രൻഷു ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്.

ഒരു വലിയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് അരികിലായി സ്കൂട്ടറിൽ സുഹൃത്തിനോട് സംസാരിച്ചിരിക്കുകയായിരുന്നു ജിതേഷ്. പെട്ടെന്ന് രണ്ടാംനിലയിൽനിന്ന് എസി ജിതേഷിന്റെ തലയിൽ വീഴുകയായിരുന്നു. സമീപത്തുനിന്ന സുഹൃത്തിനും അപകടത്തിൽ പരുക്കേറ്റു. ഇരുവരെയും അടുത്തുള്ള സ്വകാശ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിൽസയിൽ കഴിയുന്ന ജിതേഷിന്റെ സുഹൃത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസി തകർന്നു വീഴാനുള്ള കാരണം ഫോറൻസിക് സംഘം പരിശോധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top