വാടകക്കാരിക്ക് ഒളിക്യാമറ വച്ച് ഹൗസ് ഓണറുടെ മകൻ; താക്കോൽ ഏൽപിച്ചത് അവസരമാക്കി
വാടകക്കാരിയായ യുവതിയുടെ കിടപ്പു മുറിയിലും ബാത്റൂമിലും ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ വീട്ടുടമയുടെ മകനെ പോലീസ് പിടികൂടി. അംഗവൈകല്യമുള്ള 30 കാരനായ കരൺ ആണ് പോലീസ് പിടിയിലായത്. ബെഡ്റൂമിലെയും ബാത്റൂമിലെയും ബൾബിന്റെ ഹോൾഡറിൽ ഒളിക്യാമറ ഘടിപ്പിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഡൽഹിയിലെ ഷാകർപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിവിൽ സർവീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതി ഷാകർപൂരിലെ വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. യുവതി താമസിക്കുന്ന കെട്ടിടത്തിലെ മറ്റൊരു നിലയിലായിരുന്നു വീട്ടുമയുടെ കുടുംബം താമസിച്ചിരുന്നത്. വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ ഏൽപ്പിച്ച യുവതി തന്റെ ജന്മനാടായ ഉത്തർപ്രദേശിലേക്ക് പോയ സമയത്താണ് ഒളിക്യാമറ ഘടിപ്പിച്ചത്.
അടുത്തിടെ തന്റെ വാട്സ്ആപ്പ് അക്കൗണ്ടിൽ അസാധാരണമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞതായി മുതിർന്ന പോലീസ് ഓഫീസർ അപൂർവ ഗുപ്ത പറഞ്ഞു. ”യുവതിയുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ഒരു അജ്ഞാത ലാപ്‌ടോപ്പ് അവൾ കണ്ടെത്തി. പെട്ടെന്ന് തന്നെ വാട്സ്ആപ്പ് ലോഗ്ഔട്ട് ചെയ്തശേഷം അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. അപ്പോഴാണ് ബാത്റൂമിലെ ബൾബിന്റെ ഹോൾഡറിൽ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു,” മുതിർന്ന പോലീസ് ഓഫീസർ പറഞ്ഞു.
ഒരു സബ് ഇൻസ്‌പെക്ടർ യുവതിയുടെ താമസ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ ബൾബ് ഹോൾഡറിൽ മറ്റൊരു ക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയെന്ന് ഓഫീസർ പറഞ്ഞു. വീടിന്റെ താക്കോൽ മറ്റാരുടെയെങ്കിലും കൈവശമുണ്ടോയെന്ന് പോലീസ് തിരക്കിയപ്പോഴാണ്, നാട്ടിൽ പോയപ്പോൾ കരണിനെ താക്കോൽ ഏൽപ്പിച്ച വിവരം യുവതി പറഞ്ഞത്. പോലീസ് ചോദ്യം ചെയ്യലിൽ ഒളിക്യാമറകൾ ഘടിപ്പിച്ചത് താനാണെന്ന് കരൺ സമ്മതിച്ചു.
”മൂന്നു മാസങ്ങൾക്കു മുൻപ് നാട്ടിൽ പോയപ്പോഴാണ് യുവതി താക്കോൽ എന്നെ ഏൽപ്പിച്ചത്. ഈ അവസരം മുതലെടുത്ത് മൂന്നു ഒളിക്യാമറകൾ വാങ്ങി. ഒരെണ്ണം ബാത്റൂമിലും ഒരെണ്ണം കിടപ്പുമുറിയിലും ഘടിപ്പിച്ചു,” ചോദ്യം ചെയ്യലിൽ കിരൺ പറഞ്ഞു. ഒരു ഒളിക്യാമറയും റെക്കോർഡ് ചെയ്ത വീഡിയോകൾ സൂക്ഷിക്കാൻ ഉപയോഗിച്ച രണ്ട് ലാപ്ടോപ്പുകളും കരണിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here