ഭാര്യക്കൊപ്പം കണ്ടയാളുടെ നഖം പിഴുതെടുത്തു; ഭീകരമായി മർദ്ദിച്ചു; ഡൽഹിയെ ഞെട്ടിച്ച് സദാചാരക്കൊല

ഭാര്യയോടൊപ്പം വീട്ടിനുള്ളിൽ കണ്ട യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലെ ശാസ്ത്രി പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സദാചാരക്കൊലപാതകം അരങ്ങേറിയത്. റിതിക്ക് വർമയെന്ന 21 കാരനാണ് ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ചത്. അജ്മത്ത് എന്നയാളിനെ പോലീസ് അറസ്റ്റു ചെയ്തു.

അജ്മത്തിൻ്റെ ഭാര്യയും റിതിക്കും രണ്ട് മാസമായി അടുപ്പത്തിലായിരുന്നു. ഇരുവരെയും ഒന്നിച്ച് തൻ്റെ വീട്ടിൽ കണ്ടതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഭാര്യയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. റിതിക്കിൻ്റെ നഖങ്ങൾ അജ്മത്ത് പിഴുതെടുത്ത നിലയിലായിരുന്നു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിരുന്നതായും പോലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ റിതിക്കിനെ ബന്ധുക്കൾ തൊട്ടടുത്ത ജെപിസി ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ജെടിപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയിൽ അവിടെവച്ച് യുവാവ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലർച്ചെയാണ് വിവരമറിഞ്ഞ് പോലീസ് വീട്ടില്‍ എത്തുന്നത്. അതിനാൽ റിതിക്കിൻ്റെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top