ചൂതാട്ടം ഹോബി; കാമുകിക്ക് ഒപ്പം ആര്‍ഭാടമായി ജീവിക്കണം; ബിസിനസുകാരനെ കുത്തിക്കൊന്നത് പണം മോഹിച്ചെന്ന് പ്രതി

ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകത്തിലാണ് 25കാരനായ അഭയ് സികര്‍വാര്‍ അറസ്റ്റിലായത്. തനിച്ച് താമസിക്കുന്ന ബിസിനസുകാരനായിരുന്ന രോഹിത് കുമാര്‍ അലഗിനെയാണ് ( 64) സികര്‍വാര്‍ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ധനികരുടെ താമസസ്ഥലമായ പഞ്ചശീല്‍ പാര്‍ക്കിലെ വീട്ടിലാണ് അലഗിനെ നിരവധി കുത്തുകളേറ്റ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശ് സ്വദേശിയായ സികര്‍വാര്‍ പിടിയിലായത്. വെസ്റ്റ് ഡൽഹി മോത്തി നഗറിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അലഗിന്റെ വീട്ടിന്റെ മൂന്നാം നിലയിലെ സ്ഥാപനത്തില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത പരിചയം സികര്‍വാറിനുണ്ട്. അലഗ് ഒറ്റയ്ക്ക് താമസിക്കുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. വീടും പരിചയമുണ്ട്. അതുകൊണ്ടാണ് അലഗിനെ ലക്ഷ്യമിട്ട് മോഷണത്തിനായി വീട്ടിലെത്തിയത്. ആറുമണിക്കൂര്‍ വീട്ടില്‍ ഒളിച്ചിരുന്നു. അതിനുശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദംകേട്ട് അലഗ് ഉണര്‍ന്നതോടെയാണ് വാക്കേറ്റമുണ്ടാകുന്നതും സികര്‍വാര്‍ അലഗിനെ കുത്തി കൊലപ്പെടുത്തുന്നതും.
കൊലപാതകം ഡല്‍ഹിയില്‍ ഭീതി വര്‍ദ്ധിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കൂടുതല്‍ പണം തേടിയാണ് പ്രതി കവര്‍ച്ചയ്ക്ക് ഇറങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടവും നടത്തിയിരുന്നു. അലഗിന്റെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യുന്ന പണം ഉപയോഗിച്ച് ബിസിനസ് നടത്താന്‍ വേണ്ടിയാണ് പദ്ധതിയിട്ടത്. ഒരു യുവതിയുമായും അടുപ്പത്തിലായിരുന്നു. ഈ ബന്ധം തുടരാനും പണം ആവശ്യമായിരുന്നു. ഇതാണ് കൊലപാതകത്തിനെ കുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here