കുട്ടികള്‍ ഇല്ലാത്തതില്‍ ദുഃഖം; തട്ടിയെടുത്തത് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ; യുവതിയും പങ്കാളിയും പിടിയില്‍

ഡല്‍ഹി സഫ്ദർജംഗ് ഹോസ്പിറ്റലിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയും പങ്കാളിയും കുടുങ്ങി. പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ട്രെയിന്‍ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. രോഹിത് കുമാറും ഷാസിയയുമാണ് കുടുങ്ങിയത്.

വിവാഹമോചിതയാണ്. കുട്ടികളുമില്ല. അതിനാലാണ് ഈ സാഹസം ചെയ്തതെന്നാണ് ഷാസിയ പോലീസിനോട് പറഞ്ഞത്. സദ്ഭാവന എക്‌സ്പ്രസിൽ നിന്ന് റെയില്‍വേ പോലീസ് ആണ് പ്രതികളെ പിടികൂടി ഡല്‍ഹി പോലീസിന് കൈമാറിയത്.

ഭർത്താവിന്‍റെ ചികിത്സയ്ക്കായാണ് യുവതിയും കുഞ്ഞും സഫ്ദർജംഗ് ആശുപത്രിയിൽ എത്തിയത്. യുവതിയുമായാണ് ഷാസിയ സൗഹൃദമുണ്ടാക്കിയത്. കുഞ്ഞിനൊപ്പം കളിക്കാന്‍ കൂടിയാണ് കുട്ടിയെയും കൊണ്ട് കടന്നുകളഞ്ഞത്. പോലീസ് പിടിയിലാകാതിരിക്കാൻ കുഞ്ഞിൻ്റെ വസ്ത്രങ്ങളും മാറ്റി. കുട്ടിയെയും യുവതിയെയും കാണാനില്ലാഞ്ഞതോടെയാണ് യുവതി പോലീസില്‍ വിവരം നല്‍കിയത്. ധൃതഗതിയിലുള്ള പോലീസ് നീക്കമാണ് പ്രതികളെ കുടുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top