‘ചൈന കണക്ഷൻ’ : ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ, മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്, യെച്ചൂരിയുടെ വീട്ടിലും പരിശോധന

ന്യൂഡൽഹി: ചൈനയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെയും മറ്റും വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എന്നാൽ ചിലരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. ന്യൂസ് പോർട്ടലിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുകയും പോർട്ടലുമായി ബന്ധപ്പെട്ട ചിലരുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ സർക്കാർ നൽകിയ വീട്ടിലും റെയ്ഡ്‌ നടന്നു. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരൻ ഇവിടെ താമസിക്കുന്നതിലാണ് പരിശോധന നടത്തിയത്. ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രഭിർ പുർകായസ്തയെ കൂടാതെ മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാ സിംഗ്, ഔനിന്ദോ ചക്രവർത്തി, പരഞ്ജോയ് ഗുഹ താകുർത്ത, അതിഥി നിഗം, ബപ്പാ സിൻഹ, ഊർമിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോ.രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top