കുംഭമേള തീർത്ഥാടകരുടെ തിരക്കിൽപെട്ട് ഡൽഹി റെയിൽവേ സ്റ്റേഷനിൽ മരിച്ചവർ 18 ആയി; ഒട്ടേറെപ്പേർക്ക് പരുക്ക്

ഡൽഹി റെയില്‍വെ സ്റ്റേഷനിൽ കഴിഞ്ഞ രാത്രിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 18 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50ലധികമാണ്. ഇവരിൽ ചിലരുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളും, ഒമ്പത് പേർ സ്ത്രീകളുമാണ്. ഇന്നലെ രാത്രി പത്തോടെയാണ് തീർത്തും അപ്രതീക്ഷിത ദുരന്തം ഉണ്ടായത്.

കുംഭമേളയ്ക്കുള്ള ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടായത്. ഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് പ്രയാഗ് രാജിലേക്ക് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചിലത് വൈകിയതും മറ്റൊരെണ്ണം ട്രാക്ക് മാറിയെത്തിയതും ആശയക്കുഴപ്പം ഉണ്ടാക്കി. ഇതോടെ ഉണ്ടായ തിക്കുംതിരക്കുമാണ് കൈവിട്ടുപോയത്. 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top