സഹപാഠിയായ 14കാരനെ കുത്തിക്കൊന്ന് വിദ്യാർത്ഥികൾ; സ്കൂളിന് മുന്നിൽ നടന്ന അരുംകൊലയിൽ പുറത്തു നിന്നുള്ളവർക്കും പങ്ക്

സഹപാഠികളുമായുള്ള വഴക്കിന് ഒടുവിൽ പതിനാലുകാരനു ദാരുണാന്ത്യം. ഡൽഹി രാജ്കിയ സർവോദയ ബാല വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇഷു ഗുപ്തയെ കൂട്ടുകാർ സ്കൂളിന് പുറത്തുവച്ച് കൊലപ്പെടുത്തി.
സ്‌കൂളിലെ എക്‌സ്‌ട്രാ ക്ലാസിനിടെ ഇഷു ഗുപ്ത സഹപാഠിയായ കൃഷ്ണയുമായിതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ക്ലാസ് അവസാനിച്ചതിന് ശേഷം കൃഷ്ണയും ഒരു സംഘം വിദ്യാർത്ഥികളും മറ്റ് ചിലരും ചേർന്ന് സ്കൂളിന് പുറത്തുവച്ച് ആക്രമിക്കുകയായിരുന്നു. ഇഷു ഗുപ്തയുടെ തുടയ്ക്കാണ് കുത്തേറ്റത്. സ്‌കൂൾ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പോലീസും ആൻ്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ മുതിർന്നവരാണ്. 19 ഉം 31 ഉം വയസുള്ള ഇവരുടെ പങ്കും ലക്ഷ്യവും അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here