‘മനുസ്മൃതി’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം; പ്രതിഷേധം ഉരുണ്ടുകൂടുന്നു

ഡല്‍ഹി സര്‍വകലാശാല നിയമ ബിരുദ കോഴ്‌സ് സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കം. ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

വെള്ളിയാഴ്ച ചേരുന്ന സര്‍വകലാശാലയുടെ അക്കാദമിക്ക് കൗണ്‍സില്‍ യോഗം അന്തിമ തീരുമാനം എടുക്കും. കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനില്‍ മനുസ്മൃതി പാഠ്യ വിഷയമാകും.

എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ സിലബസില്‍ ആണ് മനുസ്മൃതി ഉള്‍പ്പെടുത്തുക. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകമാണ് അക്കാഡമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 2020 ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. അതേസമയം നീക്കത്തിനെതിരെ അധ്യാപകര്‍ ഉള്‍പ്പടെ രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top