ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരം; കാരണമായത് ദീപാവലി ആഘോഷങ്ങൾ; 10 നഗരങ്ങളുടെ പട്ടിക

ദീപാവലിക്ക് തൊട്ടുപിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമതെത്തിയതായി സ്വിസ് സ്ഥാപനമായ ഐക്യൂഎയർ (IQAir). ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് ഉയർന്നതായിട്ടാണ് സ്വിസ് സ്ഥാപനത്തിൻ്റെ റിപ്പോർട്ട്. പടക്കം പൊട്ടിക്കുന്നതിന് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ആളുകൾ കരിമരുന്ന് ഉപയോഗിച്ച് നടത്തിയ ആഘോഷങ്ങളാണ് ഡൽഹിക്ക് ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന കുപ്രസിദ്ധി സമ്മാനിച്ചിരിക്കുന്നത്.


കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നാഷണൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) പ്രകാരം ഇന്ന് രാവിലെ 10 മണിക്ക് ആനന്ദ് വിഹാർ സ്റ്റേഷനിൽ വായു ഗുണനിലവാര സൂചിക 388 ൽ എത്തി. മിക്ക പ്രദേശങ്ങളിലും മലിനീകരണ തോത് 350ന് മുകളിൽ തുടരുകയാണ്. അയാ നഗർ 352, ജഹാംഗീർപുരി 390, ദ്വാരക 376ൽ എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ എക്യൂഐ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും മലിനീകരണ തോത് വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങൾ

  1. ഡൽഹി (ഇന്ത്യ)
  2. ലാഹോർ (പാകിസ്ഥാൻ)
  3. ബെയ്ജിംഗ് (ചൈന)
  4. ധാക്ക (ബംഗ്ലാദേശ്)
  5. വുഹാൻ (ചൈന)
  6. മുംബൈ (ഇന്ത്യ)
  7. കാഠ്മണ്ഡു (നേപ്പാൾ)
  8. ബാഗ്ദാദ് (ഇറാഖ് )
  9. ദുബായ് (യുഎഇ)
  10. കറാച്ചി (പാകിസ്താൻ)
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top