മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; രാഷ്ട്രപതിയെ നേരില്‍ കണ്ട് നിവേദനം നല്‍കും; ചെന്നൈ സമ്മേളന തീരുമാനങ്ങള്‍

മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വഇളിച്ച് ചേര്‍ത്ത് പ്രത്യേക സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിമാരും
പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.യ
മണ്ഡലപുനര്‍നിര്‍ണയ നീക്കത്തെ പാര്‍ലമെന്റില്‍ യോജിച്ച് എതിര്‍ക്കും. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കനിമൊഴി അവതരിപ്പിച്ചു.
13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് ചെന്നൈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും മഉഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. മണ്ഡല പുനര്‍ നിര്‍ണയം ഡെമോക്ലീസിന്റെ വാള്‍ പോലെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പിണറായി പറഞ്ഞു,.കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന നീക്കമാണിത്.വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമമാണിത്. മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണ്. തെക്കേ ഇന്ത്യയിലെ സീറ്റുകള്‍ കാര്യമായി കുറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here