ഇന്‍കെലില്‍ നടന്നത് എ.ഐ ക്യാമറയിലും കെ ഫോണിലും നടന്നതിന് സമാനമായ അഴിമതി; പരാതി കിട്ടിയിട്ടും മുഖ്യമന്ത്രിയ്ക്ക് മൗനം; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം

തിരുവനന്തപുരം: സൗരോര്‍ജ പദ്ധതിയുടെ മറവില്‍ ഇന്‍കെലില്‍ നടന്നത് എ.ഐ ക്യാമറയിലും കെ ഫോണിലും നടന്നതിന് സമാനമായ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 2020-ല്‍ പരാതി കിട്ടിയിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു; കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ പറഞ്ഞു.

കഞ്ചിക്കോടും ബ്രഹ്‌മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍ മാത്രം അഞ്ച് കോടിയോളം രൂപയുടെ കോഴ ഇടപാടാണ് നടന്നത്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ വ്യവസായ മന്ത്രി ചെയര്‍മാനായ ഇന്‍കെലിനാണ് കെ.എസ്.ഇ.ബി നല്‍കിയത്. എന്നാല്‍ ചട്ടവിരുദ്ധമായി ഈ കരാര്‍ 2020 ജൂണില്‍ 33.95 കോടി രൂപയ്ക്ക് തമിഴ്‌നാട് ആസ്ഥാനമായുള്ള റിച്ച് ഫൈറ്റോകെയര്‍ എന്ന കമ്പനിക്ക് ഇന്‍കെല്‍ ഉപകരാറായി നല്‍കി. ഒരു വാട്ടിന് 56 രൂപ നിരക്കില്‍ കെ.എസ്.ഇ.ബി നല്‍കിയ കരാറാണ് 44 രൂപയ്ക്ക് ഇന്‍കെല്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു വിറ്റത്. പരാതി ലഭിച്ചിട്ടും അഴിമതിക്ക് കുടപിടിക്കുകയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇന്‍കെലിന് എതിരെ ഉയര്‍ന്ന അഴിമതിയെ കുറിച്ച് ഇന്‍കെല്‍ എം.ഡിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. തന്റെ വ്യാജ ഒപ്പിട്ടാണ് കരാര്‍ നേടിയതെന്ന ഇന്‍കെല്‍ മുന്‍ എം.ഡിയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ പരിശോധന പോലും നടത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top