ലോകത്ത് ജനാധിപത്യവ്യവസ്ഥിതി തകർച്ചയില്‍; ജനാധിപത്യം സംരക്ഷിക്കുന്ന രാജ്യങ്ങളുടെ എണ്ണം കുറയുന്നു
സ്റ്റോക്ഹോം: ലോകത്ത് ജനാധിപത്യവ്യവസ്ഥിതി തകർച്ചയിലാണെന്ന് റിപ്പോർട്ട്. പകുതിയോളം രാജ്യങ്ങളും ജനാധിപത്യ തകര്‍ച്ച അഭിമുഖീകരിക്കുകയാണ്. സ്റ്റോക്ഹോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റേതാണ് (ഐഡിഇഎ) റിപ്പോർട്ട്. നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പ്, മനുഷ്യാവകാശ ധ്വംസനങ്ങൾ, അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടൽ എന്നിങ്ങനെ ജനാധിപത്യക്രമത്തെ തകിടംമറിക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. .
തുടർച്ചയായ ആറാംവർഷമാണ് ജനാധിപത്യത്തിൽ തകർച്ച നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ജനാധിപത്യമുന്നേറ്റമുണ്ടാക്കിയവയെക്കാൾ കൂടുതലാകുന്നത്. ഇക്കാര്യത്തിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രിയ, ഹംഗറി, ലക്സംബർഗ്, നെതർലൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, ബ്രിട്ടൻ എന്നിവയാണ് അതിൽ മുൻപന്തിയിൽ.
1975-നുശേഷം ആദ്യമാണ് അപകടകരമായ പ്രവണതയിൽ ഇത്രയും നീണ്ടകാലം തുടർച്ചയായുണ്ടാകുന്നത്. തിരഞ്ഞെടുപ്പ്, പാർലമെന്റ്, സ്വതന്ത്രകോടതികൾ എന്നീ സംവിധാനങ്ങൾക്കുണ്ടായ അപചയം നിയമവാഴ്ച സംരക്ഷിക്കുന്നതിൽനിന്ന് രാജ്യങ്ങളെ പിന്നോട്ടടിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here