ഡെങ്കിപ്പനി പടരുന്നു; ദിവസവും ചികിത്സ തേടുന്നത് 10000ല്‍ അധികം പേർ; ഒപ്പം എച്ച് 1 എൻ 1 ഉം എലിപ്പനിയും

കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നു. ദിവസവും പതിനായിരത്തിലേറെ പേർ ചികിത്സ തേടുന്നുവെന്നാണ് കണക്ക്. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ജൂൺ 26ന് 182 പേർക്ക് ഡെങ്കി കണ്ടെത്തി. തുടർന്നുള്ള ഓരോ ദിവസവും നൂറിലേറെപ്പേരെ ബാധിച്ചു. ഡെങ്കി കൂടുതല്‍ ഉള്ളത് എറണാകുളത്താണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും കൂടുകയാണ്. മേയിൽ ഡെങ്കി വന്നത് 1150 പേർക്കായിരുന്നു. ജൂണിൽ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേരാണ് മരിച്ചത്. ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിച്ചത്.

കഴിഞ്ഞ ദിവസം 11,187 പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതൽ 1719 പേർ. തിരുവനന്തപുരത്ത് 1279, പാലക്കാട് 1008. ജൂണിൽ 2013 ആയി. അതിൽ പകുതിയും പത്ത് ദിവസത്തിലാണ്. മേയിലേക്കാൾ മൂന്നര മടങ്ങ് എച്ച്1എൻ1 കേസുകളുമുണ്ടായി. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. 33 പേർക്ക് ഇന്നലെ എച്ച്1 എൻ1 വൺ സ്ഥിരീകരിച്ചു. 50 ശതമാനം ആശുപത്രികളിൽ മാത്രമേ പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുള്ളൂ. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് പ്രതിസന്ധി സങ്കീര്‍ണമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top