പനിച്ച് വിറച്ച് കേരളം; ഇന്നലെ മാത്രം മൂന്ന് മരണം; ജാഗ്രതയ്ക്ക് നിര്‍ദേശം

കേരളത്തില്‍ പകര്‍ച്ചപ്പനിയും മരണങ്ങളും വര്‍ധിക്കുന്നു. ആറു ദിവസത്തിനിടെ പതിനഞ്ച് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികില്‍സ തേടുന്നത്. 11050 പേരാണ് ഇന്നലെ പനിക്ക് ചികില്‍സ തേടിയത്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

652 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 77 പേര്‍ക്ക് എലിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. കഴിഞ്ഞ മാസം 75 പേരാണ് വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചത്. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്. മേയിൽ 1150 പേർക്കായിരുന്നു ഡെങ്കി ബാധിച്ചത്. ജൂണിൽ 2013 പേർക്കും രോഗബാധയുണ്ടായി.

മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിക്കാൻ കാരണമെന്ന് വിമർശനം ഉയര്‍ന്നിട്ടുണ്ട്. കടുത്ത പനിക്ക് വിദഗ്ധ ചികില്‍സ തേടണമെന്നാണ് നിര്‍ദേശം. കൊതുകുകളുടെ ഉറവിട നശീകരണത്തിലും മലിന ജലത്തിലിറങ്ങിയാല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാനും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top