ദന്തഡോക്ടറായ യുവതി കഴുത്തറുക്കപ്പെട്ട നിലയിൽ… കണ്ടെത്തിയത് സ്വന്തം വീട്ടിൽ
March 14, 2025 10:48 AM

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടർ കഴുത്തറുത്ത് മരിച്ചു. കൊറ്റാമം സ്വദേശി സൗമ്യയെയാണ് വീടിന്റെ ഉള്ളില്‍ കഴുത്തറുക്കപ്പെട്ട നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആത്മഹത്യയാണ് എന്നാണ് പ്രഥമിക നിഗമനം. സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചു എന്നാണ് സംശയിക്കുന്നത്. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here