എരുമേലിയില്‍ ചന്ദനക്കുറി തൊടാനും പണം നല്‍കണം; ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധം

ശബരിമല തീര്‍ത്ഥാടനത്തിനത്തിന്റെ ഭാഗമായി എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ ഇനി മുതല്‍ ചന്ദനക്കുറി തൊടാന്‍ പണം നല്‍കണം. പത്തു രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണത്തെ തീര്‍ത്ഥാടന കാലം മുതലാണ് തീരുമാനം നടപ്പാക്കുക. എരുമേലിയിലെത്തുന്ന അയ്യപ്പന്‍മാര്‍ പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാല്‍ കുറി തൊടുന്നതാണ് ആചാരം. ഇതിനാണ് ആദ്യമായി ദേവസ്വം ബോര്‍ഡ് പണം ഈടാക്കാന്‍ തീരുമാനിച്ചത്.

ചന്ദനക്കുറി തൊടാനുള്ള സൗകര്യം ഒരുക്കുന്നതിന് കരാറും നല്‍കി. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാലിടങ്ങളിലായാണ് കുറി തൊടാനുള്ള സൗകര്യം ഒരുക്കുക. ഇതില്‍ ഒരിടം മൂന്നുലക്ഷം രൂപക്കും മൂന്നിടങ്ങള്‍ ഏഴ് ലക്ഷം രൂപക്കും കരാറായിട്ടുണ്ട്. ഭക്തരില്‍ നിന്ന് പത്തു രൂപ വീതം ഈടാക്കാമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നേരത്തേയും കുറി തൊടാന്‍ സൗകര്യംമുണ്ടായിരുന്നു. ഭക്തര്‍ കുറി തൊട്ട ശേഷം ഇഷ്മുള്ള തുക സംഭാവനയായും നല്‍കിയിരുന്നു. ഇതാണ് നിര്‍ബന്ധിത പണപ്പിരിവിലേക്ക് മാറ്റിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അയ്യപ്പസേവാസമാജം ഉള്‍പ്പെടെയുള്ള ഹൈന്ദവസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭക്തരെ ചൂഷണം ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top