അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊന്ന രണ്ടര വയസുകാരിയുടെ അമ്മ അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് പത്ത് ലക്ഷം രൂപ

ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം പണം തട്ടിയെടുത്ത കേസിലാണ് നടപടി. സെക്ഷന്‍ ഓഫീസര്‍ ചമഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്ന് എസ്പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി

നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതിക്കാർ. കൂടുതല്‍ ആളുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം നൽകിയവരെ വലയിലാക്കാൻ വ്യാജ ഉത്തരവ് കാണിച്ച് കബളിപ്പിച്ചെന്നും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം, കുട്ടിയുടെ കൊലപാതകത്തിലും ശ്രീതുവിന് പങ്കുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്. കുട്ടിയെ കൊന്നതിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. കുട്ടിയുടെ അമ്മാവൻ ഗോപകുമാർ കുറ്റം സമ്മതിച്ചുവെങ്കിലും മൊഴി മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം. മാനസികാരോഗ്യ വിദഗ്ദൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രണ്ടര വയസുകാരി ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് അമ്മാവൻ ഹരികുമാർ വിശ്വസിച്ചിരുന്നു. താൻ ശുചിമുറിയിൽ പോയ സമയത്ത് ഇയാൾ കുട്ടിയെ കിണറ്റിലേക്ക് എടുത്തെറിഞ്ഞെന്നാണ് ശ്രീതു പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top