കാണിക്കയായി ജമ്‌നാപ്യാരി ആടും; ശബരിമലയില്‍ കൗതുകക്കാഴ്ചയായി വേലായി സ്വാമി

ശബരിമല : ശബരിമലയില്‍ കാണിക്കയായി ജമ്‌നാപ്യാരി ആടും. ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കള്‍ കൊണ്ടുവരിക പതിവാണ്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു കാണിക്കയുമായാണ് വേലായി സ്വാമിയെത്തിത്. ജമ്‌നാപ്യാരി വര്‍ഗ്ഗത്തില്‍പ്പെട്ട ആടിനെയാണ് കൊടുങ്ങലൂരില്‍ നിന്നും വന്ന വേലായി സ്വാമി കാണിക്കയായി സമര്‍പ്പിച്ചത്.

പരമ്പരാഗത കാനനപാത താണ്ടിയാണ് ആടുമായി എത്തിയത്. പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം വേലായി സ്വാമി ദര്‍ശനം നടത്തി. ഈ സമയം പോലീസാണ് ആടിന് സുരക്ഷയൊരുക്കിയത്. കാണിക്കയായി സമര്‍പ്പിച്ച ആടിനെ പിന്നീട് ഗോശാലയില്‍ നിന്ന് ചുമതലക്കാര്‍ എത്തി ഏറ്റെടുത്തു.

Logo
X
Top