അൻവറിനൊപ്പം കത്തോലിക്ക സഭയും; കർഷകരെ ഇറക്കി പ്രതിരോധിക്കുമെന്ന് താമരശേരി ബിഷപ്പ്

പിവി അൻവർ എംഎൽഎയുടെ അറസ്റ്റ്‌ കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആന കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായമാണെന്നും ബിഷപ്പ് പറഞ്ഞു. കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.

Also Read: രാത്രിയിലെ അറസ്റ്റിന് വഴങ്ങി പി വി അൻവർ; ‘ജീവനോടെ തിരിച്ചെത്തിയാൽ കാണിച്ചുതരാം’

അതേസമയം ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുകയാണ് പിവി അൻവർ. ഇന്ന് അദ്ദേഹം. ജാമ്യാപേക്ഷ സമർപ്പിക്കും. കേസിൽ ഒന്നാം പ്രതിയായ എംഎൽഎയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്. രാത്രി ഒൻപതരയോടെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

Also Read: കുഴൽനാടൻ്റെ അറസ്റ്റിൻ്റെ തനിയാവർത്തനം; 2024 മാർച്ചിൽ മാത്യുവിനെ കുരുക്കിയതും ഫോറസ്റ്റിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ; അൻവർ റിമാൻ്റിൽ

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്തെന്നാണ് ആരോപണം. അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top