എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി; പോലീസ് മെഡൽ നൽകേണ്ടെന്ന് ഉത്തരവ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകേണ്ടതില്ലെന്ന് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എംആർ അജിത് കുമാറിന് തൽക്കാലം മെഡൽ നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായിട്ടാണ് വിവരം.
ഇനിയൊരു അറിയിപ്പ് നൽകിയതിന് ശേഷമേ മെഡൽ നൽകാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേരാണ് ഇത്തവണ പോലീസ് മെഡലിന് അർഹരായിരിക്കുന്നവർ. അജിത് കുമാറിനെ കൂടാതെ സൈബർ ഡിവിഷൻ എസ്പി ഹരിശങ്കറാണ് മെഡലിന് അര്‍ഹനായ ഐപിഎസ് ഉദ്യോഗസ്ഥൻ.
സിവിൽ പോലിസ് ഉദ്യോഗസ്ഥർ (സിപിഒ) മുതൽ എഡിജിപിവരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെയാണ് മെഡലിന് പരിഗണിച്ചിട്ടുള്ളത്. നാളെയാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here