നേരറിയാന്‍ സിബിഐ വരുമോ; യൂത്ത് കോൺ​ഗ്രസിന് നിര്‍ണായകം; റിപ്പോർട്ട് കൈമാറി ഡിജിപി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് സംസ്ഥാന പോലീസ് മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു. ഇത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെവരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്.

ഈ റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഓഫീസർ ഉടൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം കമ്മീഷന്‍ എടുക്കുന്ന നിലപാട് നിർണായകമാണ്. കേസിൻ്റെ അന്വേഷണം സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനമനുസരിച്ചായിരിക്കും എന്നാണ് സൂചനകൾ.

അതേസമയം, കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. യൂത്ത് ​കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ ഫെ​നി നൈ​നാ​ൻ, ബി​നി​ൽ ബി​നു, അ​ഭി​ന​ന്ദ്​ വി​ക്രം, വി​കാ​സ്​ കൃ​ഷ്ണ​ൻ എ​ന്നി​വരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തു. നാ​ലു​പേ​രും രാ​ഹു​ലിൻ്റെ വിശ്വസ്തരും നാട്ടുകാരുമാണ്. കേ​സി​ൽ ര​ണ്ടു​പേ​രേ​ക്കൂ​ടി പോലീസ് പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. യൂ​ത്ത് കോൺ​ഗ്ര​സ് കാ​സ​ർ​കോ​ട്​ ഏ​ളേ​രി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യ്‌​സ​ൺ തോ​മ​സ്, പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ര​ഞ്ജു എ​ന്നി​വ​രെ​യാ​ണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top