മുഖ്യമന്ത്രിയെ കണ്ട് ഡിജിപി; പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ ചര്‍ച്ച; അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയുടെ കത്ത്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത്ത് കുമാര്‍ എന്നിവര്‍ക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി എങ്ങനെ വേണമെന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍. ഡിജിപി ഷേയ്ഖ് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. ഇന്ന് കോട്ടയത്തെ നാട്ടകം ഗസ്റ്റ്ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ക്രമസമാധാന ചുമതലയുള്ള എംആര്‍ അജിത്ത് കുമാറിനെതിരെ അതീവ ഗൗരവമായ ആരോപണങ്ങളാണ് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എ ഉയര്‍ത്തിയത്.
എഡിജിപി അജിത്ത് കുമാറിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന. എഡിജിപിയെയും പത്തനംതിട്ട എസ്പി സുജിത് ദാസിനെയും മാറ്റിനിര്‍ത്തിയുള്ള അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. തന്റെ ഓഫീസിനെ ആരോപണ നിഴലിലാക്കിയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ പോലീസ് തലപ്പത്ത് അടക്കം വലിയ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here